തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്. കാത്തലിക്ക് സിറിയന്‍ ബാങ്ക് (CSB) ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. കേരളത്തിലെ ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സിഎസ്ബി ബാങ്കിൽ വരുന്ന തൊഴിലാളി വിരുദ്ധ മാറ്റങ്ങൾക്കെതിരെയാണ് പണിമുടക്ക്. 20 മുതൽ മൂന്ന് ദിവസങ്ങളിലായി സിഎസ്ബി ബാങ്കിൽ പണിമുടക്കാണ്. ഇതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്.
ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Read More: രണ്ടു തവണ മയക്കുവെടിയേറ്റിട്ടും വീഴാതെ നരഭോജി കടുവ കാടുകയറി; തിരച്ചിൽ തുടരുന്നു