വാഹന കൈമാറ്റത്തിന് ബാങ്ക് എൻഒസിക്കു വേണ്ടി ഇനി അലയേണ്ട: മന്ത്രി ആന്റണി രാജു

വായ്പാ സംബന്ധമായപൂർണ്ണ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകുമെന്നും മന്ത്രി

antony raju, cpm, ie malayalam

തിരുവനന്തപുരം. വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻഒസിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ ‘വാഹൻ’ വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂർണ്ണ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ലഭിക്കുവാനും അത് ആർടിഒ ഓഫീസിൽ സമർപ്പിക്കുവാനും അല്ലെങ്കിൽ അത് അപ്‌ലോഡ് ചെയ്യുവാൻ ഓൺലൈൻ സേവനദാതാക്കളെ സമീപിക്കേണ്ടി വരുന്നതും വാഹന ഉടമകൾക് ബുദ്ധിമുട്ടാണെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഇനി വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷൻ വിവരങ്ങളെല്ലാം ‘വാഹൻ’ സൈറ്റിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങൾ ‘വാഹൻ’സൈറ്റിൽ നൽകുെമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. ഒരുമാസത്തിനുള്ളിൽ വാഹനങ്ങളുടെ വായ്പ വിവരങ്ങൾ ‘വാഹൻ’ വെബ് സൈറ്റിൽ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bank noc for vehicle sales vahan portal vehicle loan details kerala tranasport minister anthony raju statement

Next Story
കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമതെത്തിച്ച് 20,000 പേരുടെ ജീവനെടുത്തതാണ് ഭരണ നേട്ടം: കെ സുധാകരന്‍K Sudhakaran, Pinarayi vijayan, Pinarayi vijayan K Sudhakaran controversy, Francis, Jobi Francis, Brennan college issue controversy, K Sudhakaran blames Pinarayi Vijayan, Ramesh Chennithala, pinarayi vijayan, K Sudhakaran, Kannur politics, Pinarayi against Vijayan K Sudhakaran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com