Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

കണ്ണൂരില്‍ ബാങ്കിനുള്ളില്‍ മാനേജറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ് പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. ജോലി സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം

കണ്ണൂര്‍: കൂത്തുപറമ്പിൽ ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ .സ്വപ്നയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മണ്ണുത്തി സ്വദേശിയാണ്. 38 വയസായിരുന്നു.

രാവിലെ ഒൻപതോടെ ബാങ്കിലെത്തിയ സഹ ജീവനക്കാരിയാണ് സ്വപ്നയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടന്‍  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൂത്തുപറമ്പ് പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി.

Read More: മൻസൂർ വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ സുധാകരൻ

കൂത്തുപറമ്പിനടുത്ത് നിര്‍മലഗിരിയിലായിരുന്നു സ്വപ്ന താമസിച്ചിരുന്നത്. ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്.

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്കു ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളുമുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

പ്രതീക്ഷ: 0484 2448830; രോഷ്നി: 040 790 4646, ആശ്ര: 022 2754 6669; സഞ്ജീവനി: 011-24311918

Web Title: Bank manager found dead inside bank kannur

Next Story
മൻസൂർ വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ.സുധാകരൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com