തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന ദേവീന്ദർ സിംഗിന് (44) തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി പത്തു വടഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരത്തെ പ്രവാസി മലയാളിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആഡംബര കാർ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.
ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
പിന്നീട് പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു. രാജ്യാന്തര കുറ്റവാളിയായ ബണ്ടിചോർ മുന്നൂറോളം കവർച്ചക്കേസുകളിൽ പ്രതിയാണ്.
2013 ജനുവരി 21നാണ് തിരുവനന്തപുരത്ത് വേണുഗോപാലൻ നായരുടെ മുട്ടടയിലെ ഹൈടെക് സുരക്ഷയുള്ള വീട്ടിൽ നിന്ന് 30ലക്ഷം രൂപയുടെ മിത്‍സുബിഷി ഔട്ട്ലാൻഡർ കാറുമായി പ്രതി കടന്നുകളഞ്ഞത്. സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഡിവിഡി പ്ളേയർ എന്നിവയും ബണ്ടി ചോര്‍ മോഷ്ടിച്ചിരുന്നു.