പടിഞ്ഞാറത്തറ: ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ കാ​ണാ​താ​യ​വ​രിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ്​ സ്വദേശി വ​ട്ട​ച്ചോ​ട് ബി​നു (42)​വിന്റെ മൃതദേഹമാണ്​ ഇന്ന് രാവിലെ ലഭിച്ചത്​. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.

ഇന്ന്​ രാവിലെ പടിഞ്ഞാറത്തറ എസ്​.​ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ്​ ബിനുവി​​​ന്റെ മൃതദേഹം കണ്ടെത്തിയത്​. പ​ന്ത്ര​ണ്ടാം മൈ​ൽ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ൽ വി​ൽ​സ​ൺ (50), മ​ണി​ത്തൊ​ട്ടി​ൽ മെ​ൽ​ബി​ൻ (34),കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​മ്പു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടി​ല​ട​ത്ത് സ​ചി​ൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.

ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ്​ അവസാനമായത്​. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ്​ ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​​​​​​​​​​ന്റെ മ​ഞ്ഞൂ​റ പ​ന്ത്ര​ണ്ടാം​ മൈ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ നാ​ലു പേ​രെ കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ നീ​ന്തി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ