തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി വിലക്കണമെന്ന ആവശ്യവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി.

തലശ്ശേരിയിലെ ഒരു സ്കൂളിൽ സഹപാഠി തന്റെ ഫോട്ടോ മൊബൈലിൽ പകർത്തിയതിനെ തുടർന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. 2017ലാണ് സംഭവം. ഇതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപ്പെടൽ.

Also Read: മൊബൈൽ ഫോണിൽനിന്നുളള റേഡിയേഷൻ കാൻസറിന് കാരണമാകുമെന്ന് പഠനം

നിലവിൽ പ്ലസ് ടൂ വരെയുള്ള ക്ലാസുകളിൽ ഫോൺ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസവകുപ്പിൻറെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോൺ ഉപയോഗിക്കരുതെന്ന ഡിപിഐയുടെ സർക്കുലറും നിലനിൽക്കുന്നുണ്ടെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആരോപണം. സ്കൂളുകൾ നിർദ്ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണമെന്ന് ബാലാവകാശ കമ്മീഷൻറെ ഉത്തരവില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.