/indian-express-malayalam/media/media_files/2025/12/28/bamboo-fest-kochi-2025-12-28-18-00-27.jpg)
Bamboo Fest Kochi:പശ്ചിമഘട്ട മലനിരകളിലെ കാടാർഗോത്രവിഭാഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? നാടോടികളായ ഇവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ വ്യത്യസ്തമായിരുന്നു. വേട്ടയാടി ജീവിച്ചിരുന്ന ഇവർ പുഴയിൽ നിന്ന് മീൻ പിടിക്കാനായി മുള ഉപയോഗിച്ച് നിർമിച്ച കൗതുകമുണർത്തുന്ന ആയുധങ്ങൾ ഉൾപ്പെടെ കാണാൻ അവസരമൊരുക്കുകയാണ് കൊച്ചിയിൽ നടക്കുന്ന ബാംബു ഫെസ്റ്റ്.
സംസ്ഥാന വ്യവസായ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബു മിഷൻ സംഘടിപ്പിക്കുന്ന 22ാമത് കേരള ബാംബു ഫെസ്റ്റിലാണ് കാടാർ വിഭാഗം ഉപയോഗിക്കുന്ന മുള കൊണ്ട് നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിച്ചിരിക്കുന്നത്. വേട്ടയും ശേഖരിക്കലും എന്ന് എഴുതിയ കേരള ഫോറസ്റ്റ് റിസർച്ചിന്റെ സ്റ്റാൾ കാടാർ വിഭാഗത്തെ നമ്മുടെ ഓർമകളിലേക്ക് കൊണ്ടുവരുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാലിൽ നിന്നുള്ളവരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത് മാത്രമല്ല, മുളയിൽ വിരിഞ്ഞ വിസ്മയ കാഴ്ചകൾ ആണ് നൂറോളം സ്റ്റാളുകളിലായി കാത്തിരിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/12/28/kochi-bamboo-fest-2025-12-28-18-18-06.jpg)
മുള കൊണ്ട് എന്തെല്ലാം നിർമിക്കാനാവും? ഈ ചോദ്യത്തിന് ഉത്തരം നൽകിയാണ് കൊച്ചിയിൽ ബാംബൂ ഫെസ്റ്റ് എല്ലാ വർഷവും സംഘടിപ്പിക്കുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും മുള കൊണ്ട് നിർമിക്കാൻ സാധിക്കുന്ന വസ്തുവിന്റെ പുതിയ ആശയവും ആ ആശയത്തിൽ വിരിഞ്ഞ പുതിയ ഉത്പ്പന്നവും മേളയിലുണ്ടാവും. ഫെസ്റ്റ് കഴിഞ്ഞ് പോകുമ്പോഴേക്കും ഇവരിൽ പലർക്കും അടുത്ത ആറ് മാസത്തേക്ക് വരെയുള്ള ഓർഡറുകൾ ലഭിക്കാറുണ്ടെന്ന് കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ജനറൽ മാനേജറായ വാൻ റോയ് ഐഇ മലയാളത്തിനോട് പറഞ്ഞു.
Also Read: 528 പഞ്ചായത്തുകള്‍ യുഡിഎഫിന്, 359 ഇടതിന്, എന്‍ഡിഎ 25ല്‍; 19 പഞ്ചായത്തില്‍ ചിത്രം തെളിഞ്ഞില്ല
"മെഷീൻ ഉപയോഗിച്ച് മുള കൊണ്ട് വസ്തുക്കൾ നിർമിക്കാൻ സംരംഭകരെ പ്രാപ്തരാക്കാനും ഫെസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നു.ഇതിലൂടെ സമയം ലാഭിക്കാം എന്നതിനൊപ്പം ഏറ്റവും ചെറിയ ആകൃതിയിൽ വരെ മുള കൊണ്ട് വസ്തുക്കളുണ്ടാക്കാനാവും," വാൻ റോയ് ചൂണ്ടിക്കാണിച്ചു.
/filters:format(webp)/indian-express-malayalam/media/media_files/2025/12/28/kochi-bamboo-fest-products-2025-12-28-18-20-10.jpg)
വയനാട്ടിൽ നിന്നുള്ളവരുടെ സ്റ്റാളുകൾ ആണ് മേളയിൽ കൂടുതലും. മുളയരി ഉണ്ണിയപ്പം, മുളയരി അവുലോസുണ്ട, മുളയരി കുഴലപ്പം, മുളയരി ബിസ്‌കറ്റ് എന്നിങ്ങനെ വിഭവങ്ങള്‍ മേളയിലുണ്ട്. മുളയരി പായസവും ആളുകളെആകർഷിക്കുന്നു. ഇത്തവണത്തെ മേളയിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് ഭൂട്ടാനിൽ നിന്നുള്ള സ്റ്റാളാണ്. ഭൂട്ടാന്റെ തനതായ മുള ഉൽപ്പന്നങ്ങൾ ഇവിടെ കാണാം. തൊപ്പി, ബാഗ്, പഴ്‌സ് തുടങ്ങിയവയുടെ വ്യത്യസ്തമാര്‍ന്ന ശൈലികള്‍ കൗതുകമുണർത്തുന്നതാണ്.
Also Read: തിരച്ചിലുകൾ വിഫലം; പാലക്കാട് നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഇലക്ട്രിക് ഫിറ്റിംഗ് ഉപകരണങ്ങൾക്ക് ഫെസ്റ്റിൽ ആവശ്യക്കാരേറെയാണ്. പരമ്പരാഗത വസ്തുക്കളായ കുട്ട, വട്ടി, പായ് എന്നിവയ്ക്കൊപ്പം മുളകൊണ്ടുള്ള അത്യാധുനിക സംവിധാനങ്ങളും വരുന്നതാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. തെലങ്കാന, ആസാം, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുള ഉല്‍പന്നങ്ങളും മേളയിലുണ്ട്.
Read More: ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്ത് എംഎൽഎയോട് ആർ ശ്രീലേഖ; തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ വിവാദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us