/indian-express-malayalam/media/media_files/uploads/2018/12/balakrishna-pillai.jpg)
തിരുവനന്തപരും: മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയിൽ ചേർന്നതെന്ന് ആർ.ബാലകൃഷ്ണ പിള്ള. നാലു കക്ഷികൾ ചേർന്നാൽ 47 ശതമാനം വോട്ടാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിന് അത് കാരണമാകും. കേരള കോൺഗ്രസ് (ബി)യെ മുന്നണിയിലെടുത്ത തീരുമാനം നന്നായെന്നും ഘടക കക്ഷികളുമായി ബന്ധം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു ചേർന്ന എൽഡിഎഫ് യോഗത്തിൽ നാലു കക്ഷികളെ മുന്നണിയിലെടുക്കാൻ തീരുമാനമായിരുന്നു. വീരേന്ദ്ര കുമാറിന്റെ ലോക്‌താന്ത്രിക് ജനതാദൾ, ആർ.ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി), ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ), ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളെയാണ് മുന്നണിയിലെടുത്തത്.
ബാലകൃഷ്ണ പിള്ളയുടെ പാർട്ടി മുന്നണിയിലേക്ക് വരുന്നതിൽ ഘടകകക്ഷികൾക്ക് എതിർപ്പില്ലായിരുന്നു. ഇതിനോട് സിപിഎമ്മും സിപിഐയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. നേരത്തെ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്, മുന്നണിയിലുള്ള സ്കറിയാ വിഭാഗവുമായി ലയിക്കാൻ മുന്നണി നേതൃത്വം അനുമതി നൽകിയിരുന്നുവെങ്കിലും ശ്രമം പാളി. ഇതോടെയാണ് കേരള കോണ്‍ഗ്രസ് (ബി) എന്ന നിലയില്‍ തന്നെ മുന്നണി പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.