തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌കര്‍. കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ലക്ഷ്മി വ്യക്തമാക്കി. ബാലഭാസ്കറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലക്ഷിയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

പ്രതികള്‍ ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ നടത്തിയിരുന്നതായും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണെന്നും ലക്ഷ്മി അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഇയാള്‍ ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഒളിവിലുള്ള മറ്റൊരു ഇടനിലക്കാരന്‍ വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജറായിരുന്നു എന്നും വാര്‍ത്ത വന്നിരുന്നു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി 25 കി​ലോ സ്വ​ര്‍ണം ക​ട​ത്തി​യെന്നാണ് കേസ്. തി​രു​വ​ന​ന്ത​പു​രം ഇ​ട​പ്പ​ഴ​ഞ്ഞി പാ​ങ്ങോ​ട് ശാ​സ്താ​ന​ഗ​ർ ​പ്ര​കാ​ശ​ൻ ത​മ്പി​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന‍്യൂ ഇന്റ​ലി​ജ​ൻ​സിന്റെ (ഡിആ​ർഐ) പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

വി​ദേ​ശ​ത്തു​നി​ന്ന്​ കാ​രി​യ​ർ​മാ​ർ കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം വാ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ന്ന ജുവലറി ഉ​ട​മ ഹ​ക്കീ​മി​ന് ന​ൽ​കി​യി​രു​ന്ന​ത് പ്രധാ​ന ഇ​ട​നി​ല​ക്കാ​ര​നാ​യ പ്ര​കാ​ശ​ൻ ത​മ്പി​യാ​ണെ​ന്ന്​ നേ​രത്തേ പി​ടി​യി​ലാ​യ ജുവലറി​യി​ലെ അ​ക്കൗ​ണ്ട​ന്റ്​ മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ​ല​ത​വ​ണ നേ​രി​ട്ട് വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ബി​ജു മ​നോ​ഹ​റിന്റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് കി​ഴ​ക്കേ​കോ​ട്ട​യി​ലെ ജുവല​റി ഉ​ട​മ​ക്ക് സ്വ​ർ​ണം കൈ​മാ​റി​യി​രു​ന്ന​തെ​ന്നും പ്ര​കാ​ശ​ൻ ത​മ്പി മൊ​ഴി ന​ൽ​കി. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യി ഡിആ​ർഐ അ​റി​യി​ച്ചു.

ലക്ഷ്മി ബാലഭാസ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.