കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ചത് അമിത വേഗത്തെ തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. സാങ്കേതിക പരശോധനാ ഫലങ്ങളിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുളളത്.

ബാ​ല​ഭാ​സ്ക​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ കാ​ർ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ഇന്നോവ കാ​ർ ക​മ്പ​നി​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കാ​ർ മ​ര​ത്തി​ലി​ടി​ച്ച​ത് മ​ണി​ക്കൂ​റി​ൽ 100 കി.​മീ. വേ​ഗ​ത്തി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു തൊ​ട്ടു​മു​മ്പ് വാ​ഹ​നം ഓ​ടി​യ​ത് മ​ണി​ക്കൂ​റി​ൽ 100-120 കി.​മീ. വേ​ഗ​ത്തി​ലും. അ​മി​ത വേ​ഗം അ​പ​ക​ട കാ​ര​ണ​മാ​യെ​ന്നാ​ണ് ശാ​സ്ത്രീ​യ നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ നി​ല​ച്ച കാ​റി​ന്‍റെ സ്പീ​ഡോ​മീ​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും കാ​ർ ക​മ്പ​നി​യും സാ​ങ്കേ​തി​ക​റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ന്നാ​ൽ അ​ന്തി​മ​റി​പ്പോ​ർ​ട്ട് ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. എന്നാല്‍ അപകടമരണം ആണെങ്കില്‍ താന്‍ അല്ല വണ്ടി ഓടിച്ചതെന്ന് ഡ്രൈവര്‍ അര്‍ജുന്‍ എന്തിന് പറഞ്ഞു എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്ന് സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോർഡിനേറ്ററുമായ പ്രകാശൻ തമ്പി പറയുന്നുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നും തമ്പി പറഞ്ഞു. അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണ്. ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോൾ ഒരു സഹോദരനെപ്പോലെ ഞാൻ കൂടെ നിന്നു. അതാണോ ഞാൻ ചെയ്ത തെറ്റെന്നും പ്രകാശൻ തമ്പി ചോദിച്ചു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ചിനോട് കടയുടമ മൊഴി നൽകിയത് വലിയ ദുരൂഹതയ്ക്ക് കാരണമായിരുന്നു.

അതേ തുടർന്നാണ് പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്. താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് തമ്പി മൊഴി നല്‍കി. വണ്ടി ഓടിച്ചത് താനാണെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ മൊഴി മാറ്റിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവിയില്‍ നിന്ന് ഒന്നും ലഭിച്ചില്ല. മൊഴി മാറ്റിയ ശേഷം അര്‍ജുനെ താന്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ലെന്നും തമ്പി മൊഴി നല്‍കി. ബാലഭാസ്കറിനൊപ്പം രണ്ട് തവണയാണ് ദുബായില്‍ പരിപാടിക്ക് പോയത്. പരിപാടിക്ക് ശേഷം കൃത്യമായി പണം തരും. അല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്കറുമായി ഇല്ലെന്നും തമ്പി മൊഴി നല്‍കി.

Read More: സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

അപകടം നടക്കുന്നതിനു മുമ്പ് കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്ന് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചിരുന്നു. ഈ കടയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് പിന്നീട് പ്രകാശന്‍ തമ്പിയെത്തി കൊണ്ടുപോയിരുന്നെന്ന് കടയുടമ ഷംനാദ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഷംനാദ് മാധ്യമങ്ങളോട് ഇത് നിഷേധിക്കുകയുണ്ടായി. താന്‍ അങ്ങനെ മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു ഷംനാദിന്റെ നിലപാട്. ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞതെല്ലാം സത്യമാണോ എന്നറിയാനായിരുന്നു ഇതെന്നുമാണ് പ്രകാശന്‍ തമ്പി മൊഴി നല്‍കിയത്. പൊലീസ് അന്വേഷണം നടക്കുന്ന കാലത്ത് തന്നെയാണ് പ്രകാശന്‍ തമ്പി ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. അപകടം നടന്ന് നാലുദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. കോടതിയില്‍ ഹാജരാക്കിയിരുന്ന സിസിടിവി ഹാര്‍ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് തിരികെ വാങ്ങി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹാര്‍ഡ് ഡിസ്കില്‍ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന് ഈ പരിശോധനയില്‍ വ്യക്തമാകും.

ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന സമയത്ത് അപകടം ഉണ്ടായാൽ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്. യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അർജുന്‍ മൊഴി നല്‍കിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.