തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടു. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വലതു കാലിലെ പരുക്ക് കൂടി ഭേദമായാൽ ലക്ഷ്മിക്ക് നടക്കാൻ കഴിയും. ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്‍ക്കാണ് അപകടകരമാം വിധം പരുക്കേറ്റിരുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ടായിരുന്നു. ഇവയെല്ലാം ഭേദപ്പെട്ടിട്ടുണ്ട്.

അപകടത്തിൽ ഭർത്താവ് ബാലഭാസ്കറും ഏക മകൾ തേജസ്വിനിയും മരിച്ചിരുന്നു. ഇരുവരുടെയും മരണവാർത്ത ലക്ഷ്മിയുടെ ആരോഗ്യനിലയിൽ മാറ്റം വന്നതോടെ അറിയിച്ചിരുന്നു. അമ്മയാണ് ലക്ഷ്മിയെ മരണവിവരം അറിയിച്ചത്. ഇപ്പോൾ ഇരുവരും ഇല്ലാത്ത ലോകത്തേക്ക് മടങ്ങിയെത്തുന്ന ലക്ഷ്മിക്ക് കരുത്തേകാൻ ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം തന്നെയുണ്ട്.

തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.