അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല, ഡ്രൈവർ അർജുനെന്ന് ക്രൈംബ്രാഞ്ച്

അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചത് ബാലഭാസ്കർ എന്നായിരുന്നു അർജുന്റെ മൊഴി

Balabhaskar's death, ബാലഭാസ്കറിന്റെ മരണം, Car Accident, കാര്‍ അപകടം, Death, മരണം, Crime Branch, ക്രൈംബ്രാഞ്ച്, driver, ഡ്രൈവര്‍ അര്‍ജുന്‍,

തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലെന്നും ഡ്രൈവർ അർജുനാണെന്നും ക്രൈംബ്രാഞ്ച്. ഫൊറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. അർജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയിൽ വാഹനം ഓടിച്ച് മരത്തിൽ ഇടിക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെയാണ് വാഹനം ഓടിച്ചത് അർജുനാണെന്നും, നൽകിയ മൊഴി കളവാണെന്നുമുളള നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നത്.

അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചത് ബാലഭാസ്കർ എന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ ബാലഭാസ്കർ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നും അർജുൻ ആണ് വാഹനം ഓടിച്ചതെന്നുമാണ് ഭാര്യ ലക്ഷ്മി നൽകിയ മൊഴി. തുടർന്നാണ് ക്രൈംബ്രാഞ്ച് ശാസ്ത്രീയമായ പരിശോധന നടത്തിയത്. അപകടം പുനഃസൃഷ്ടിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തി. വിദഗ്‌ധരായ ഡോക്ടർമാരുടെ ഉൾപ്പെടുത്തി ഫൊറൻസിക് സംഘം രൂപീകരിച്ചു. ശാസ്ത്രീയ പരിശോധനകളിൽ വാഹനം ഓടിച്ചിരുന്നത് അർജുൻ ആണെന്ന് കണ്ടെത്തി.

Read Also: സത്യം പുറത്ത് വരട്ടെ, തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ലക്ഷ്മി ബാലഭാസ്കര്‍

കൊല്ലത്ത് ജ്യൂസ് കുടിക്കാൻ വാഹനം നിർത്തിയിരുന്നുവെന്നും അതിനുശേഷം വാഹനം ഓടിച്ചത് ബാലഭാസ്കറെന്നുമാണ് അർജുൻ നൽകിയ മൊഴി. എന്നാൽ കൊല്ലത്തുനിന്നും പോകുമ്പോൾ വാഹനം ഓടിച്ചത് അർജുൻ ആണെന്ന് ചില ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ രഹസ്യ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അർജുനെ വീണ്ടും ചോദ്യം ചെയ്യും. അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയേക്കുമെന്നാണ് വിവരം. എന്നാൽ ഏതൊക്കെ വകുപ്പുകളായിരിക്കും ചുമത്തുകയെന്ന് അറിവായിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി ഉത്തരവിറക്കിയത്.

കഴിഞ്ഞ വര്‍ഷം കേരളക്കരയെ ഞെട്ടിച്ച മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത്. സെപ്റ്റംബർ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. മകൾ തേജ്വസിനി ബാല സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കർ ഓക്ടോബർ രണ്ടിന് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഭാര്യ ലക്ഷ്‌മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Balabhaskar death accident arjun accused crime branch

Next Story
ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചു; എന്തും പ്രതീക്ഷിക്കാം: സിസ്റ്റർ ലൂസിSabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com