ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം

സിആർപിഎഫ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച അപകടത്തിൽ ബാലഭാസ്കറിന്റെ ഏക മകൾ തേജസ്വിനി മരിച്ചു

Balabhaskar's death, ബാലഭാസ്കറിന്റെ മരണം, Car Accident, കാര്‍ അപകടം, Death, മരണം, Crime Branch, ക്രൈംബ്രാഞ്ച്, driver, ഡ്രൈവര്‍ അര്‍ജുന്‍,

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.

സിആർപിഎഫ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച അപകടത്തിൽ ബാലഭാസ്കറിന്റെ ഏക മകൾ തേജസ്വിനി മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലയെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവറായിരുന്ന അർജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാല ഓക്ടോബർ രണ്ടിന് ലോകത്തോട് വിടപറഞ്ഞു.

Read More: ബാലഭാസ്കർ ഇനി ഓർമ്മ

എന്നാൽ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടിരുന്നു. ബാലയുടെ മരണം സ്വാഭാവികമല്ല, അപകടത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം, ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കേസിൽ സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയിൽ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നി​ഗമനം.

Read More: ബാലഭാസ്കറിന്റെ കാര്‍ മരത്തിലിടിച്ചത് 100 കി.മി വേഗതയില്‍; ചുരുളഴിയാതെ അര്‍ജുന്റെ പങ്ക്

എന്നാൽ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലെന്നും ഡ്രൈവർ അർജുനാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഫൊറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. അർജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയിൽ വാഹനം ഓടിച്ച് മരത്തിൽ ഇടിക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെയാണ് വാഹനം ഓടിച്ചത് അർജുനാണെന്നും, നൽകിയ മൊഴി കളവാണെന്നുമുളള നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നത്.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.

Web Title: Balabhaskar accident death one year of accident

Next Story
Piravom Church Case: പിറവം പള്ളിത്തർക്കം: കോടതി വിധി നടപ്പാക്കാൻ തയ്യാറെടുപ്പ്Piravom Church, പിറവം പള്ളി, Orthodox, ഓർത്തഡോക്സ് വിഭാഗം, Kandanad church, കണ്ടനാട് പള്ളി, Orthodox, ഓർത്തഡോക്സ് വിഭാഗം, Malankara Sabha dispute, മലങ്കര സഭാതർക്കം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com