scorecardresearch

ബക്രീദ്; നാളെയും മറ്റന്നാളും പൊതു അവധി

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ബലി പെരുന്നാൾ

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ബലി പെരുന്നാൾ

author-image
WebDesk
New Update
bakrid|bakrid holiday|kerala|gulf countries

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ബലി പെരുന്നാൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വലിയ പെരുന്നാൾ (ബക്രീദ്) 29ന് തീരുമാനിച്ചതു കണക്കിലെടുത്ത് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സർക്കാർ അവധി പ്രഖ്യാപിക്കുകയായിരുന്നു. നാളത്തെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ നൽകിയിരുന്നത്.

Advertisment

എന്നാൽ വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

അറഫാ സംഗമം ഇന്ന്

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ബലി പെരുന്നാൾ ആഘോഷിക്കും. ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്ന് നടക്കും. മുഹമ്മദ് നബി കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് അറഫയില്‍ സംഗമിക്കുന്നത്.

ഇന്ന് പകൽ മുഴുവൻ തീർഥാടകർ അറഫയിൽ ചെലവഴിക്കും. ജംറയിലെ ആദ്യ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾ അവസാനിക്കും.

Advertisment
Bakrid Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: