കൊച്ചി: സലഫി പണ്ഡിതനായ എം.എം.അക്ബറിന് ജാമ്യം. പീസ് സ്‌കൂളിലെ പാഠ പുസ്തകത്തില്‍ മതസ്‌പര്‍ധയുണ്ടാക്കുന്ന ഭാഗം ഉള്‍പ്പെടുത്തിയ കേസിലായിരുന്നു എം.എം.അക്ബറിനെ അറസ്റ്റ് ചെയ്തിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 25-ാം തീയതിയായിരുന്നു അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.

പീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് പാഠപുസ്തകത്തില്‍ മതസ്‌പർധയ്ക്ക് കാരണമാകുന്ന ഭാഗം ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ പരാതിയില്‍ 2016 ഒക്ടോബറിലായിരുന്നു കേസെടുത്തത്.

കഴിഞ്ഞ ദിവസം അക്ബറിനെതിരായ രണ്ട് കേസുകളിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കാട്ടൂര്‍, കൊട്ടിയം സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ തുടര്‍നടപടികളാണ് സ്റ്റേ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ