ആനയ്ക്ക് ‘ഉന്നം ഇല്ലാത്തത് കൊണ്ട് ചത്തില്ല’; ബാഹുബലിയെ അനുകരിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍

പഴവും പനംപട്ടയും തിന്നുകൊണ്ടിരിക്കവെയാണ് ബാഹുബലിയിലെ ഒരു രംഗത്തിലേത് പോലെ യുവാവ് ആനയുടെ ഇരുകൊമ്പുകളും പിടിച്ച് മസ്തിഷ്കത്തോട് അടുത്ത് നിന്ന് ചുംബിക്കാന്‍ ശ്രമിച്ചത്

തൊടുപുഴ: തൊടുപുഴയില്‍ ആനയ്ക്ക് ചുംബനം നല്‍കാന്‍ ശ്രമിച്ച യുവാവിനെ ആന ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന യുവാവിനെ ആന പന്ത് കണക്കെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സുഹൃത്ത് ഫെയ്സ്ബുക്കിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് എട്ടിന്‍റെ പണി കിട്ടിയത്.

ഞായറാഴ്ച കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ആനയെ കണ്ട യുവാവ് പഴം വാങ്ങി ആനയ്ക്ക് നല്‍കുകയായിരുന്നു. പഴം തിന്നു തീര്‍ത്ത ആനയ്ക്ക് പനംപട്ടയും യുവാവ് വച്ചു നീട്ടി. പോകരുതെന്നും മദ്യപിച്ചിട്ടുണ്ടെന്നും യുവാവിന്റെ സുഹൃത്തുക്കള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ യുവാവ് ആനയെ സമീപിച്ചു.

പഴവും പനംപട്ടയും തിന്നുകൊണ്ടിരിക്കവെയാണ് ബാഹുബലിയിലെ ഒരു രംഗത്തിലേത് പോലെ യുവാവ് ആനയുടെ ഇരുകൊമ്പുകളും പിടിച്ച് മസ്തകത്തോട് അടുത്ത് നിന്ന് ചുംബിക്കാന്‍ ശ്രമിച്ചത്. ഒന്നുരണ്ട് തവണ ചുംബിച്ചെങ്കിലും വീണ്ടും ചുംബിക്കാന്‍ ശ്രമിച്ചതോടെ ആനയ്ക്ക് ഇഷ്ടമായില്ല.

യുവാവിനെ ഒരൊറ്റ കുതിപ്പിന് ആന തട്ടി ദൂരെ എറിഞ്ഞു. പുറമടിച്ച് താഴെ വീണ യുവാവിന്റെ അടുത്തെത്തിയ സുഹൃത്ത് ‘കൈ അനങ്ങുന്നുണ്ട്, മരിച്ചിട്ടില്ല’ എന്ന് പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. യുവാവിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bahubali fever man copying prabhas gets attacked by elephant in idukki

Next Story
ഇടുക്കിയില്‍ നേരിയ ഭൂചലനം
The moderation of comments is automated and not cleared manually by malayalam.indianexpress.com