കൊച്ചി: ഫെയിസ് ബുക്കിൽ തന്നേയും മക്കളേയും ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തിയ സംഭവം വേദനിപ്പിച്ചെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. “ഇന്നലെ ഷിബു പുരയിടം എന്ന ഒരു വൃത്തികെട്ടവൻ എന്നെയും എന്റെ മക്കളെയും ചേർത്ത് ഒരു വൃത്തികെട്ട പോസ്റ്റിട്ടപ്പോൾ സത്യത്തിൽ ആദ്യം എനിക്ക് വല്ലാത്ത സങ്കമാണുണ്ടായത്. കരച്ചിൽ വന്നു. ഏതെങ്കിലും അന്യ പുരുഷനെ ചേർത്താണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെങ്കിൽ പോടാ എന്റെ ഇഷ്ടം എന്ന് ഒരു കമന്റിൽ ഞാൻ വലിച്ചെറിയും. ഇത് പക്ഷേ എന്റെ മക്കൾ.., ഭാഗ്യലക്ഷ്മി കുറിച്ചു.

“അവർക്ക് ഞാനും എനിക്കവരും മാത്രമുളള ഒരു ജീവിതമാണ് ഞങ്ങളുടെ.അതാണ് എനിക്ക് താങ്ങാൻ വയ്യാതായത്. പിന്നിട് തോന്നി അയ്യേ കുട്ടിക്കാലം മുതൽ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങൾ കടന്ന് വന്നവളാണ് ഞാൻ.എല്ലാം ചിരിച്ചുകൊണ്ട് ഒറ്റക്ക് നേരിട്ടവളാണ്. ഇതെന്ത് ചീള് കേസ്.ഇവനൊരു കൃമി.. എന്ന് കരുതി ഇവനെയങ്ങനെ വെറുതേവിടാൻ ഞാൻ തയാറല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ഐജി മനോജ് എബ്രഹാം സാറിനെ വിളിച്ചു കാര്യം പറഞ്ഞതായും പരാതിപ്പെട്ടതായും ഭാഗ്യലക്ഷ്മി പറഞ്ഞു. തന്നെ ഏറ്റവും സന്തോഷിപ്പിച്ചത്, പിന്തുണയുമായി എത്തിയവരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആൺപെൺ വിത്യാസമില്ലാതെ ചേച്ചീ ഞങ്ങളുണ്ട് വിഷമിക്കരുത് എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഇവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ