കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. കണ്ണൂര്‍, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. കനത്ത മഞ്ഞാണ് കാരണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയില്‍ ഇറിക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനൂകൂലമാകുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരികെ പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ എയര്‍പോര്‍ട്ട് ലോഞ്ചില്‍ തന്നെ തുടരുകയാണ്. 186 യാത്രാക്കാരാണുള്ളത്. ഇതില്‍ 30 പേര് കുട്ടികളാണ്.