/indian-express-malayalam/media/media_files/uploads/2019/02/Bachchan.jpg)
കൊച്ചി: തന്റെ പിതാവും കവിയുമായിരുന്ന ഹരിവന്‍ഷ് ലാല്‍ റായി ബച്ചന്‍ പേരിനൊപ്പം ബച്ചന്‍ എന്നു ചേര്‍ത്തത് ജാതി ചിന്ത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് അമിതാഭ് ബച്ചന്‍. ജാതിയേയും വര്‍ഗ്ഗത്തേയും കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ബച്ചന്‍ പറഞ്ഞു. കൊച്ചിയില്‍ അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ 44-ാമത് ലോക കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ബച്ചന്‍.
'' എന്റെ പിതാവിന്റെ പേര് ഹരിവന്‍ഷ് ലാല്‍ റായി ശ്രീവാത്സവ് എന്നാണ്. ശ്രീവാത്സവ് എന്നതു പോലെയുള്ള പേരുകള്‍ ജാതിയെ സൂചിപ്പിക്കുന്നതാണ്. ഇത്തരം പേരുകള്‍ ആളുകളെ പെട്ടെന്ന് ജാതിയുടെ പേരില്‍ വിലയിരുത്താന്‍ കാരണമാകും. ഇവന്‍ ബ്രാഹ്മണനാണ്, ഇവന്‍ ദളിതനാണ്. ഇവന്‍ ക്ഷത്രിയനാണ് എന്നിങ്ങനെ. ആളുകളെ ഭിന്നിപ്പിക്കുന്ന ഈ രീതിക്കെതിരായിരുന്നു എന്റെ പിതാവ്'' ബച്ചന്‍ പറഞ്ഞു.
''തന്റെ പേരില്‍ നിന്നും ജാതിയെ എടുത്ത് കളഞ്ഞ് പകരം ബച്ചന്‍ എന്നദ്ദേഹം ചേര്‍ത്തു. ഇതോടെ ബച്ചന്‍ എന്നതൊരു കുടുംബപ്പേരായി മാറി. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാനൊരു ബച്ചനാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാർമികതയിൽ ഊന്നിയാകണം ഏതൊരു ഉൽപ്പന്നത്തിന്റെയും ബ്രാൻഡിങ്ങെന്നു ബച്ചൻ അഭിപ്രായപ്പെട്ടു. "ഞാൻ മദ്യത്തിനും പുകവലിക്കും വേണ്ടിയുളള പരസ്യത്തിൽ അഭിനയിക്കില്ല... ഞാനിതിന്റെ മാസ്റ്ററല്ല, ദാഹിച്ച് വലയുന്ന ഒരു മനുഷ്യന് ഞാൻ വെള്ളം വിൽക്കുന്നത് നിങ്ങളുടെ നല്ല സ്ക്രിപ്റ്റുകളുടെ സഹായത്തോടെയാണ്," ബച്ചൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.