കാട്ടാനക്കുട്ടി മാലിന്യ ടാങ്കില്‍ കിടന്നത് മണിക്കൂറുകള്‍; ഒടുവില്‍ രക്ഷ

കാട്ടാനക്കുട്ടിയെ രക്ഷപെടുത്തുന്നതും കാത്ത് ആനക്കൂട്ടം സമീപത്തു തന്നെ തമ്പടിച്ചിരുന്നു

കൊച്ചി: മാലിന്യ ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയെ മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി. ഇന്നു പുലര്‍ച്ചെയാണ് തേക്കടി ബോട്ട് ലാന്‍ഡിംഗിനു സമീപം കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള മാലിന്യ ടാങ്കില്‍ കാട്ടാനക്കുട്ടി അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ചുറ്റിത്തിരിയുന്നതിനിടെ മാലിന്യ ടാങ്കിനു മുകളില്‍ കയറിയ കാട്ടാനക്കുട്ടി മാലിന്യ ടാങ്കു തകര്‍ന്നു ഉള്ളിലേക്കു പതിക്കുകയായിരുന്നു. ആറടിയോളം താഴ്ചയുള്ള ടാങ്കിനുളളില്‍ നിറയെ മാലിന്യവുമുണ്ടായിരുന്നു.

ടാങ്കിനുള്ളില്‍ അകപ്പെട്ട കാട്ടാനക്കുട്ടി പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാലിന്യ ടാങ്കിന്റെ ഒരു വശം ജെസിബി ഉപയോഗിച്ച് ഇടിച്ചു തകര്‍ത്താണ് കാട്ടാനക്കുട്ടിയെ കരയ്ക്കു കയറ്റിവിട്ടത്. ഇതിനിടെ കാട്ടാനക്കുട്ടിയെ രക്ഷപെടുത്തുന്നതും കാത്ത് ആനക്കൂട്ടം സമീപത്തു തന്നെ തമ്പടിച്ചിരുന്നു. മാലിന്യക്കുഴിയില്‍ വീണെങ്കിലും കാട്ടാനക്കുട്ടിക്കു പരിക്കേറ്റിട്ടില്ലെന്നു വനപാലകര്‍ വ്യക്തമാക്കി. വേനല്‍ കടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളംകുടിക്കാനായി കാട്ടാനക്കൂട്ടം തേക്കടി ബോട്ട് ലാന്‍ഡിംഗിനു സമീപം എത്തുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Baby elephant rescued from waste tank

Next Story
വായില്‍ തുണി തിരുകിക്കയറ്റി, കെട്ടിത്താഴ്ത്തിയ കല്ലിന് 40 കിലോ ഭാരം; യുവതിയെ കൊന്നതെന്ന് പൊലീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com