ഹൂസ്റ്റൺ: അമേരിക്കയിൽ ചികിത്സയ്ക്കായി എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നടൻ ബാബു ആന്റണി സന്ദർശിച്ചു. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ വച്ചാണ്‌ കോടിയേരിയെ ബാബു ആന്റണി കണ്ടത്‌. ഇതിന്റെ ചിത്രം ബാബു ആന്റണി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.

Read More: ഗോഡ്സെയും മോദിയും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ: രാഹുൽ ഗാന്ധി

ചൊവ്വാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിക്കൊപ്പം ചികിത്സാർഥം അമേരിക്കയിലേക്ക് പോയത്. ഹൂസ്റ്റണിലെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഒരുമാസം അവധിയെടുത്താണ് അമേരിക്കയിലേക്ക് പോയതെന്നാണ് വിവരം. ബുധനാഴ്ചയാണ് ബാബു ആന്റണി കോടിയേരിയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയത്.

വിദഗ്ധ പരിശോധയ്ക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടാനാണ് ആലോചന. അനാരോഗ്യത്തെ തുടർന്ന് ഒന്നരമാസമായി കോടിയേരി സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ആർക്കും പകരം ചുമതല നൽകിയിരുന്നില്ല.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു കോടിയേരി അവധിയിൽ പ്രവേശിച്ചത്. ഭാര്യ വിനോദിനിക്കൊപ്പം 2019 ഒക്ടോബർ 28ന് കോടിയേരി ഹൂസ്റ്റണിലേക്ക് പോയിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും തുടർ ചികിത്സ വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.