കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചത്. ഗോപാലകൃഷ്ണന്റെ പ്രസംഗത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണവും പൊലീസിനെ മതത്തില്‍ പേരില്‍ ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ എഴുത്തുകാരായ സക്കറിയ, എസ് ഹരീഷ് എന്നിവർക്കെതിരേയും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ