പമ്പ: ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തൻ ആനയുടെ കുത്തേറ്റ് മരിച്ചു. കരിമലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. നിരോഷ് കുമാർ എന്ന ചെന്നൈ സ്വദേശിയാണ് മരിച്ചത്.

നിരോഷ് കുമാർ അർദ്ധരാത്രി കാനനപാത താണ്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. രാത്രി മല ചവിട്ടരുതെന്ന് ഭക്തർക്ക് നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇദ്ദേഹത്തിനൊപ്പം മറ്റാരെങ്കിലും മല കയറിയോ എന്ന് വ്യക്തമല്ല.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ