പയ്യന്നൂർ: കാസർഗോഡ് നിന്നും കാൽനടയായി ശബരിമലയിലേക്ക് പുറപ്പെട്ട അയ്യപ്പ ഭക്തൻ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് ജില്ലയിലെ പൈവളിഗെയിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട 55കാരനായ കൃഷ്ണപ്പയാണ് അപകടത്തിൽ മരിച്ചത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് എടാട്ട് വച്ചാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും കാസർഗോഡേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് കൃഷ്ണപ്പയെ ഇടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് അയ്യപ്പ ഭക്തർ ഇദ്ദേഹത്തെ ഉടൻ പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാല് ദിവസം മുൻപാണ് കൃഷ്ണപ്പ, സുഹൃത്തുക്കൾക്കൊപ്പം ശബരിമലയിലേക്ക് പുറപ്പെട്ടത്. അപകടത്തിന് ഇടയാക്കിയ പിക്കപ്പ് വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.