മഞ്ചേശ്വരം: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നവംബർ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ പൊലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ 14-ാം തീയതി 12 മണിവരെ തുടരും.

അയോധ്യ വിധിയുടെപശ്ചാത്തലത്തിൽ ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. ഇത് കണക്കിലെടുത്താണ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഹൊസ്ദുർഗ്,ചന്ദേര സ്റ്റേഷൻ പരിധികളിൽ മാത്രമാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പിൻവലിക്കുകയും ചെയ്തിരുന്നു.

എന്നാൽ സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് തീരുമാനിക്കുകയായിരുന്നു.

നവംബർ 9നാണ് അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.