scorecardresearch
Latest News

സ്വന്തം അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാ മതി; പിണറായി സർക്കാരിനെ വിമർശിച്ച ആയിഷയ്‌ക്കെതിരെ സിപിഎം പ്രവർത്തകർ

പിണറായി സർക്കാരിനെതിരായ പരമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കുറച്ച് പ്രവർത്തകർ വേദിക്ക് മുന്നിൽ തടിച്ചു കൂടുകയും ആയിഷയെ തടയുകയുമായിരുന്നു

Ayisha Renna, ആയിഷ റെന്ന, Pinarayi vijayan, പിണറായി വിജയൻ, kerala government, കേരള സർക്കാർ, ie malayalam, ഐഇ മലയാളം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ജാമിയ മിലിയ വിദ്യാർഥിനി ആയിഷ റെന്നയെ തടഞ്ഞ് സിപിഎം പ്രവർത്തകർ. പ്രതിഷേധിച്ചതിന്റെ പേരിൽ പിണറായി സർക്കാർ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ നടത്തിയ പരാമർശമാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതോടെ ആയിഷയെ തടഞ്ഞ പ്രവർത്തകർ മാപ്പ് പറയാതെ പോകാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പൗരസംരക്ഷണ റാലി കഴിഞ്ഞ് നടന്ന പരിപാടിയിലാണ് ആയിഷ റെന്ന സംസാരിച്ചത്. “കഴിഞ്ഞ ദിവസങ്ങളിൽ ജാമിയയിലെ വിദ്യാർഥികളോട്, ചുറ്റുമുള്ള പ്രതിഷേധങ്ങളോട് അനുരസപ്പെട്ടുകൊണ്ട് നടത്തിയിട്ടുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്തിക്കൊണ്ട് പിണറായി സർക്കാർ ജയിലിൽ വച്ചിട്ടുള്ള വിദ്യാർഥികളെയും മറ്റുള്ളവരെയും വിട്ടയയ്ക്കണമെന്നും ഈയൊരവസരത്തിൽ നമ്മൾ മുന്നോട്ടു വയ്ക്കുകയാണ്.” ഇതായിരുന്നു ആയിഷ റെന്നയുടെ പ്രസംഗത്തിന്റെ അവസാന ഭാഗം.

പിണറായി സർക്കാരിനെതിരായ പരമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കുറച്ച് പ്രവർത്തകർ വേദിക്ക് മുന്നിൽ തടിച്ചു കൂടുകയും ആയിഷയെ തടയുകയുമായിരുന്നു. ഇതിനിടെ മുന്നിലേക്ക് കയറിവന്ന് തന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് ആയിഷ വ്യക്തമാക്കിയപ്പോൾ നിന്റെ അഭിപ്രായം സ്വന്തം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന തരത്തിലായിരുന്നു ആളുകളുടെ പ്രതികരണം.

പ്രതിഷേധക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാകരുതെന്ന് ആവശ്യപ്പെട്ട ആയിഷ റെന്ന പ്രതിഷേധങ്ങൾക്കിടെ മാപ്പ് പറയാതെ തന്നെ  തിരിച്ചുപോയി. വേദിയുടെ പുറത്തും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി മുദ്രാവാക്യം വിളിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ayisha renna speech criticizing pinarayi governments action against protesters