ആലപ്പുഴ: ആവേശകരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ആയാപറമ്പ് പാണ്ടി ചുണ്ടന് രാജപ്രമുഖൻ ട്രോഫി. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും, ചമ്പക്കുളം ചുണ്ടന് മൂന്നാം സ്ഥാനവും ലഭിച്ചു. ചമ്പക്കുളം മൂലംവള്ളംകളിയോടെയാണ് ജലോല്‍സവ സീസണിന് ആരംഭംകുറിക്കുന്നത്.

പമ്പയാറ്റില്‍ നടന്ന മല്‍സരത്തില്‍ ആറു ചുണ്ടന്‍ വള്ളങ്ങളും 10 കളിവള്ളങ്ങളും ഉള്‍പ്പടെ 16 വള്ളങ്ങളാണ് പങ്കെടുത്തത്. രാവിലെ 1.30 ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ആചാരനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ജലമേളക്ക് തുടക്കമായത്. ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ പതാക ഉയര്‍ത്തിയ ശേഷം തുടര്‍ന്ന് നടന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

വള്ളംകളി സീസണിന് തുടക്കമാകുന്നതിന്റെ ഭാഗമായി മല്‍സരങ്ങൾക്കുമുമ്പു ജലഘോഷയാത്ര നടന്നു. ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ പുരാതനമായ ജലോല്‍സവാണു ചമ്പക്കുളം. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ളതാണു വള്ളംകളി ചമ്പക്കുളം മൂലം വള്ളംകളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ