കോയമ്പത്തൂർ: കോഴിക്കോട്ട് ഏവിയേഷൻ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷൻ അക്കാദമി പ്രിൻസിപ്പൽ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസ് ഇവരെ കോയമ്പത്തൂർ നിന്നാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ കോളേജിലെ വിദ്യാർഥിനിയാണ് കോഴിക്കോട്‌വച്ച് കെട്ടിടത്തിൽ നിന്ന് ചാടിയത്. വിദ്യാർഥികൾക്കായി കോളേജ് അധികൃതർ സംഘടിപ്പിച്ച ക്യാമ്പിനിടെ സഹപാഠികളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. സംഭവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ സഹപാഠികളായ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഷാലു, വൈഷ്ണവി, നീതു, എലിസബത്ത്, ഷൈജ, ആതിര എന്നീ പെൺകുട്ടികളെയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തിരിക്കുന്നത്. ഭീഷണി, മർദ്ദനം, എസ്‌സി-എസ്ടി അതിക്രമം തുടങ്ങി എട്ടോളം വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, കോളേജ് പ്രിൻസിപ്പലിന്റെ പ്രേരണമൂലമാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ വിദ്യാർഥിനികൾ മൊഴി നൽകി. കൊണ്ടോട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വിദ്യാർഥികളെ താമസിപ്പിച്ചിരുന്ന ഹോസ്റ്റലിന് മുകളിൽ നിന്നാണ് പെൺകുട്ടി ചാടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.