തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ഏവിയേഷൻ കോളേജിലെ വിദ്യാർഥിനി കെട്ടിടത്തിൽ ചാടിയ സംഭവത്തിൽ 5 സഹപാഠികളെ അറസ്റ്റ് ചെയ്തു. ഷാലു, വൈഷ്ണവി,നീതു, എലിസബത്ത്, ഷൈജ, ആതിര എന്നീ പെൺകുട്ടികളെയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തിരിക്കുന്നത്. ഭീഷണി, മർദ്ദനം, എസ്‌സി-എസ്ടി അതിക്രമം തുടങ്ങി എട്ടോളം വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം കോളേജ് പ്രിൻസിപ്പലിന്റെ പ്രേരണമൂലമാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ വിദ്യാർഥിനികൾ മൊഴി നൽകി. കൊണ്ടോട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം ഐ​പി​എം​എ​സ് ഏ​വി​യേ​ഷ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് 3 നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. വിദ്യാർഥികൾക്കായി കോളേജ് അധികൃതർ കോഴിക്കോട് സംഘടിപ്പിച്ച ക്യാമ്പിനിടെയാണ് സംഭവം. വിദ്യാർഥികളെ താമസിപ്പിച്ചിരുന്ന ലോഡ്ജിന് മുകളിൽ നിന്നാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണത്.

വിദ്യാർഥികൾക്കായി കോളേജ് അധികൃതർ സംഘടിപ്പിച്ച ക്യാമ്പിനിടെ സഹപാഠികളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. സംഭവത്തിൽ പ്രതിഷേധിച്ച് തി​രു​വ​ന​ന്ത​പു​രം ഐ​പി​എം​എ​സ് കോളേജിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ