scorecardresearch
Latest News

ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധന: സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്

സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 29 ന് ചര്‍ച്ച നടത്തും

Taxi fare, Kerala Government

തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥന സര്‍ക്കാര്‍. സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 29 ന് ചര്‍ച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് യോഗം.

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലഭക്കുന്ന വിവരം. ചാർജ് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.

നേരത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓട്ടോ-ടാക്സി യാത്രാ നിരക്കുകള്‍ കൂട്ടണമെന്ന ആവശ്യം സംഘടനകള്‍ ഉന്നിയിച്ചത്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നത് താങ്ങാനാകുന്നില്ല എന്ന് തൊഴിലാളികാള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read: നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല: പിണറായി വിജയൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Auto taxi fare kerala government transport minister antony raju