Latest News

എ​ല​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് രാ​ജേ​ഷ് വാ​യ്പ്പ​യെ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. ഓ​ട്ടോ​യു​മാ​യി സ്റ്റാ​ന്‍​ഡി​ലെ​ത്തി​യെ​ങ്കി​ലും അ​വി​ടെ ഓ​ടി​ക്കാ​ന്‍ മ​റ്റു​ള്ള​വ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല

suicide, kerala news

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. എ​ല​ത്തൂ​ർ എ​സ്കെ ബ​സാ​റി​ലെ രാ​ജേ​ഷ് ആ​ണ് മ​രി​ച്ച​ത്. വാ​യ്പ​യെ​ടു​ത്ത് വാ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡി​ലി​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് രാ​ജേ​ഷ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത് എന്നാണ് ആരോപണം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് രാ​ജേ​ഷ് വാ​യ്പ്പ​യെ​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. ഓ​ട്ടോ​യു​മാ​യി സ്റ്റാ​ന്‍​ഡി​ലെ​ത്തി​യെ​ങ്കി​ലും അ​വി​ടെ ഓ​ടി​ക്കാ​ന്‍ മ​റ്റു​ള്ള​വ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത് അ​വ​ഗ​ണി​ച്ച് ഓട്ടോ ഓടിച്ച രാജേഷിനെ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് എലത്തൂരില്‍ വച്ച് വ​ഴി​യി​ല്‍ ത​ട​ഞ്ഞു​വ​ച്ച് ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നുവെന്നും ഇ​തി​ല്‍ മ​നം​നൊ​ന്താ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ ശ്ര​മമെന്നുമാണ് ആരോപണം. രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേ​സി​ൽ സി​പി​എം പ്രാദേ​ശി​ക നേ​താ​ക്ക​ളാ​യ ഒ. ​കെ.​ശ്രീ​ലേ​ഷ്, ഷൈ​ജു കാ​വോ​ത്ത് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. എ​ന്നാ​ല്‍ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഐ​ടി​യു​വി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Read more: കൂടുതൽ കേരള വാർത്തകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Auto driver who attempted to commit suicide dies

Next Story
‘ഈ ധാര്‍ഷ്ട്യത്തെ കയറൂരി വിട്ടുകൂട’; മുത്തൂറ്റിന്റെ ഭീഷണി കേരള ജനതയോടും തൊഴിലാളി വര്‍ഗത്തോടുമെന്ന് വിഎസ്vs achudhanandan,വിഎസ് അച്യുതാനന്ദന്‍, vs modi,വിഎസ് മോദി, narendra modi,നരേന്ദ്രമോദി, chowkidar,കാവല്‍ക്കാരന്‍, chowkidar modi,കാവല്‍ക്കാരന്‍ മോദി, chowkidar chor hai,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express