scorecardresearch
Latest News

കോഴിക്കോടു നിന്ന് കാണാതായ വിദേശ വനിതയെ കണ്ടെത്തി

കോഴിക്കോട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കോഴിക്കോടു നിന്ന് കാണാതായ വിദേശ വനിതയെ കണ്ടെത്തി

കോഴിക്കോട്: ഇന്നലെ രാത്രി കോഴിക്കോടു നിന്ന് കാണാതായ വിദേശ വനിതയെ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള കോഴിക്കോട് ബീച്ചില്‍ നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ലോഡ്ജിന് പരിസരത്ത് നിന്നുമാണ് ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതായത്.

മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്‌ന (59) എന്ന് ഓസ്‌ട്രേലിയന്‍ വനിതയെയാണ് ഇന്നലെ മുതൽ കാണാതായത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയാണ് പൊലീസില്‍ പരാതി നല്‍കിയിരിന്നു. ഇയാള്‍ക്കൊപ്പമാണ് വെസ്‌ന കോഴിക്കോട് എത്തിയത്. കോഴിക്കോട് കസബ പൊലീസാണ് അന്വേഷണം നടത്തിയത്. ഇന്നലെയാണ് ജിം ബെന്നിയും ഓസ്‌ട്രേലിയന്‍ വനിതയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Australian women missing case kozikkode kerala