ഓസ്ട്രേലിയൻ നാവികസേന സംഘം അഞ്ച് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിൽ

കടൽക്ഷോഭത്തിൽ അകപ്പെട്ട കമ്മാന്റർ അഭിലാഷ് ടോമിയുടെ ജീവൻ രക്ഷിച്ചത് ഓസ്ട്രേലിയൻ നാവികസേനയാണ്

കൊച്ചി: ഓസ്ട്രേലിയൻ നാവിക സേനയുടെ എച്ച്എംഎഎസ് ബല്ലാറത്ത് എന്ന കപ്പൽ അഞ്ച് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തി. കമ്മാന്റർ പോൾ ആൻഡ്രൂ ജോൺസന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദക്ഷിണ നാവിക സേന ആസ്ഥാനത്തെത്തിയത്.

ദക്ഷിണ നാവിക സേന ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർജെ നാദകർണിയുമായി കമ്മാന്റർ പോൾ ആൻഡ്രൂ ജോൺസൻ ചർച്ച നടത്തി. കമ്മാന്റർ അഭിലാഷ് ടോമിയുടെ ജീവൻ രക്ഷിക്കുന്നതിൽ ഓസ്ട്രേലിയൻ നാവികസേന വഹിച്ച പങ്കിന് റിയർ അഡ്മിറൽ ആർജെ നാദകർണി നന്ദി അറിയിച്ചു.

എച്ച്എംഎഎസ് ബല്ലാറത്ത്

ഈ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയിലെ വിദഗ്ദ്ധ സംഘം എച്ച്എംഎഎസ് ബല്ലാറത്ത് സന്ദർശിക്കും. ദക്ഷിണ നാവിക സേനയുടെയും ഓസീസ് സംഘത്തിന്റെയും ടീമുകൾ പരസ്പരം വോളിബോൾ മത്സരത്തിൽ ഏറ്റുമുട്ടും. കപ്പലുകളിൽ പ്രൊഫഷണലുകളുടെ ചർച്ചകളും നടക്കുമെന്ന് നാവികസേന വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ അറിയിച്ചു.

എച്ച്എംഎഎസ് ബല്ലാറത്ത് ഈ മാസം 13 ന് സന്ദർശനം പൂർത്തിയാക്കി മനാമ ലക്ഷ്യമാക്കി നീങ്ങും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Australian navy ship hmas ballarat visit to kochi southern naval command

Next Story
പ്രളയത്തിൽ പൂർണ്ണമായും തകർന്ന വീടുകളുടെ പുനർ നിർമ്മാണം തുടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express