scorecardresearch

പണം തരാം, പക്ഷെ നിന്റെ പേര് മാറ്റണം: ബിനോയ് കോടിയേരി യുവതിയെ ഫോണ്‍ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത്

തനിക്ക് ഒന്നും വേണ്ടെന്നും ബിനോയിയുടെ മകന് വേണ്ടി പണം നല്‍കണമെന്നും ആണ് യുവതി പറയുന്നത്

തനിക്ക് ഒന്നും വേണ്ടെന്നും ബിനോയിയുടെ മകന് വേണ്ടി പണം നല്‍കണമെന്നും ആണ് യുവതി പറയുന്നത്

author-image
WebDesk
New Update
Binoy Kodiyeri, ബിനോയ് കോടിയേരി, Mumbai, മുംബൈ, kodiyeri balakrisnhan, കോടിയേരി ബാലകൃഷ്ണന്‍, woman, audio ശബ്ദരേഖ

മുംബൈ: വിവാഹ വാഗ്‌ദാനം നൽകി ബിഹാർ യുവതിയെ ലൈംഗിക ദുരുപയോഗം ചെയ്തെന്ന കേസ് ഒത്തുതീർപ്പാക്കാൻ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. മുംബൈ യുവതിയുമായി  ബിനോയ് സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി ന്യൂസ് ആണ് റിലീസ് ചെയ്‌തിരിക്കുന്നത്‌. ജനുവരി 10ന് ബിനോയ് വിളിച്ചെന്ന് കരുതപ്പെടുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. യുവതി അഭിഭാഷകന്‍ മുഖേന അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിനോയ് യുവതിയെ വിളിച്ചത്.

Advertisment

തനിക്ക് ഒന്നും വേണ്ടെന്നും ബിനോയിയുടെ മകന് വേണ്ടി പണം നല്‍കണമെന്നും ആണ് യുവതി പറയുന്നത്. അഞ്ച് കോടി തരില്ലെന്നും ബിനോയ് യുവതിയോട് പറയുന്നുണ്ട്. താന്‍ പറ്റുന്നത് ചെയ്ത് തരാമെന്നും പറയുന്നുണ്ട്. പണം തരാമെന്നും എന്നാല്‍ അതിനായി ചില വ്യവസ്ഥകളും സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. ‘പണം തരണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നീ ചെയ്യണം, പേരിനൊപ്പം എന്റെ പേര് ചേര്‍ക്കുന്നത് നിര്‍ത്തണമെന്നും ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഡിഎന്‍എ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണിതെന്നും അതിനായാണ് ഹര്‍ജി നീട്ടിവച്ചതെന്നും യുവതിയുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. വരുന്ന തിങ്കളാഴ്ച കൂടി രക്തസാമ്പിള്‍ നല്‍കിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Binoy Kodiyeri Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: