തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാല ഇടാനായി അനന്തപുരിയിലേക്ക് എത്തിയത്.

രാവിലെ 10.15 ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാലയിടലിന് തുടക്കമായി. ശ്രീകോവിലില്‍നിന്നു പകര്‍ന്നുനല്‍കുന്ന തീ, മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ കത്തിച്ചു. പിന്നീട് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ കത്തിച്ചു. തുടർന്ന് ഭക്തജനങ്ങളുടെ പൊങ്കാല അടുപ്പിലേക്കും തീ പകർന്നു.

ഉച്ചയ്ക്ക് 2.30 നായിരുന്നു നൈവേദ്യം. ഇന്ന് തിരുവനന്തപുരത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ കർശനമായ വാഹന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനത്തിനായി 4200 ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook