തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കു പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും വൻ തിരക്ക്. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചശേഷം മടങ്ങിപ്പോകാനെത്തിയ ഭക്തജനങ്ങളാണ് എങ്ങും. പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ബസ് സർവീസുകളും ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ ആറു സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്.
attukal ponkala

സ്ത്രീലക്ഷങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചത്. ഉച്ചകഴിഞ്ഞ് 2.15ന് മേൽശാന്തി പണ്ടാര അടുപ്പിൽ പുണ്യാഹം തളിച്ച് നിവേദ്യം ഏറ്റുവാങ്ങി. തുടർന്ന് നാനൂറോളം പൂജാരിമാർ പൊങ്കാലക്കലങ്ങളിൽ തീർഥം തളിച്ചതോടെ ചടങ്ങുകൾക്ക് സമാപനമായി. ഗവർണറുടെ പത്നി സരസ്വതി സദാശിവം, ചലച്ചിത്ര താരങ്ങളായ ചിപ്പി, ഗായിക രാജലക്ഷ്മി, നർത്തകി മേതിൽ ദേവികയടക്കം നിരവധി പ്രമുഖരും പൊങ്കാലയിട്ടു.

Read More: പുണ്യ കാഴ്ചയിൽ മുങ്ങി അനന്തപുരി; ഭക്തി സാന്ദ്രമായി ആറ്റുകാൽ പൊങ്കാല
attukal ponkala

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല. വർഷം തോറും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തുന്നത്.
attukal ponkala
attukal ponkala

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ