തിരുവനന്തപുരം: മുസ്‌ലിം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല മഹോൽസവത്തോടനുബന്ധിച്ച് ശീതള പാനീയ വിതരണം നടന്നു. പാളയം മുസ്‌ലിം പളളിയുടെ മുൻവശത്തുവച്ചായിരുന്നു ശീതള പാനീയ വിതരണം നടന്നത്. ദേവസ്വം, ടൂറിസം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എസ്.ശിവകുമാർ എംഎൽഎ, ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ അഡ്വ.എസ്.സുരേഷ്, ഇ.എം.രാധ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
attukal ponkala

ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്. ഭക്ത ജനങ്ങളാൽ തിങ്ങി നിറഞ്ഞ അനന്തപുരിയെയണ് ഇന്നു കാണാനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ