ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല. ആയിരങ്ങൾ മൺകലത്തിൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യമർപ്പിച്ചു. നാടും നഗരവും ഒന്നടങ്കം പൊങ്കാല മഹോൽസവത്തിൽ മുങ്ങി. നഗരവീഥികൾ പ്രാർഥനയുടെയും അമ്മേ ശരണം.. ദേവീ ശരണം വിളികളുടെയും അലകളിൽ മുങ്ങി.

ഇത്തവണ 2.15 നാണ് നിവേദ്യ സമർപ്പണം നടന്നത്. നിവേദ്യ സമയത്ത് വിമാനത്തിൽ പുഷ്‌പവൃഷ്‌ടി നടന്നു. 250-ഓളം ശാന്തിമാരെയാണ് നിവേദ്യത്തിനായി ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ചത്. 10.45 നാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രതന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിയ്‌ക്ക് കൈമാറി. ക്ഷേത്ര മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി തിടപ്പളളിയിൽ നിന്നുളള തീ പണ്ടാര അടുപ്പിൽ പകർന്നു. തുടർന്ന് എല്ലാ പൊങ്കാല അടുപ്പുകളിലും തീ ജ്വലിക്കുകയായിരുന്നു. ശുദ്ധ പുണ്യാഹത്തോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്.

Read More: ആറ്റുകാൽ പൊങ്കാല: റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും വൻ തിരക്ക്

അനന്തപുരിയുടെ തെരുവുകളെല്ലാം പൊങ്കാല കലങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ എല്ലാ വർഷത്തെയുംപോലെ ലക്ഷോപക്ഷം ഭക്തരാണ് ഇത്തവണയും അനന്തപുരിയിലെത്തിയത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല അർപ്പിക്കുന്നത്.

ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ ഭാര്യ സരസ്വതി പൊങ്കാലയർപ്പിക്കാനെത്തി. സിനിമാ- സീരിയൽ രംഗത്തെ പ്രമുഖരും അമ്പല പരിസരത്തുണ്ട്. എല്ലാ വർഷവും എത്താറുളള ചിപ്പി പതിവു പോലെ പൊങ്കാലയിട്ടു. നടി വിധുബാലയും ഗായിക രാജലക്‌ഷ്മിയും പൊങ്കാലയർപ്പിച്ചു. നർത്തകിയായ മേതിൽ ദേവിക കുടുംബത്തോടൊപ്പമാ​ണ് പൊങ്കാല സമർപ്പിക്കാനെത്തിയത്.

നർത്തകി മേതിൽ ദേവികയും കുടുംബവും ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നു

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് പൊങ്കാലയർപ്പിക്കാൻ എത്തിയത്. പലരും ഇന്നലെ തന്നെ എത്തി അടുപ്പ് കൂട്ടാനുളള സ്ഥലം പിടിച്ചിരുന്നു. പല പ്രദേശങ്ങളിൽ നിന്നുളളവർ ഒരേ മനസുമായി ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല.

അട്ടക്കുളങ്ങര ജയിലിലും പൊങ്കാല സമർപ്പണം

തിരുവനന്തപുരം വനിതാ ജയിലിലും പൊങ്കാല സമർപ്പണം നടക്കുന്നു

വിദേശികൾ പൊങ്കാല കാണാനിറങ്ങിയപ്പോൾ

വിദേശികൾ പൊങ്കാല കാണാനിറങ്ങിയപ്പോൾ

pongala

attukal pongala

attukal pongala

പൊങ്കാലയുടെ തലേ ദിവസമായ ഇന്നലെ മൺകലങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു സ്ത്രീ ജനങ്ങൾ. മൺകലങ്ങൾ നല്ലതാണോയെന്ന് നോക്കുന്ന സ്ത്രീകളായിരുന്നു ഇന്നലെ അനന്തപുരിയിലെ തെരുവോരങ്ങളിലെ പ്രധാന കാഴ്‌ച. പൊങ്കാലയിടുന്നവർക്ക് വേണ്ട കലം, തവി, അടുപ്പ് കൂട്ടാനുളള കല്ല് തുടങ്ങി അടുപ്പ് കൂട്ടാനുളളതെല്ലാം തെരുവുകളിലുണ്ടായിരുന്നു.

മൺകലം വാങ്ങിക്കുന്ന സ്ത്രീകൾ

attukal ponkala

pongala,

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ