Attukal Pongala 2019 Today: തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് ഭക്ത ലക്ഷങ്ങൾ. നിവേദ്യം കഴിഞ്ഞതോടെ ഭക്തർ പൊങ്കാല അർപ്പിച്ചതിന്റെ സായൂജ്യത്തിൽ മടങ്ങി. എല്ലാ തവണത്തേയും പോലെ ഇത്തവണയും ആയിരക്കണക്കിന് ഭക്തരാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയത്.

തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ പൊങ്കാലയ്ക്ക് തുടക്കമായത്. ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ.വിഷ്ണു നമ്പൂതിരിക്ക് കൈമാറി. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിമാർക്ക് കൈമാറി.

Also Read: ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

പിന്നീടാണ് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തും തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകർന്നത്. ഇവിടെ നിന്നുമാണ് ഭക്തർ തയാറാക്കിയ അടുപ്പിലേയ്ക്ക് തീ പകർന്നത്. ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവ് വരെ പൊങ്കാലക്കളങ്ങൾ നിറഞ്ഞിരുന്നു.

സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ അറിയപ്പെടുന്നത്. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിച്ചു വരുന്ന ദിവസാണ് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. ഇന്ന് പൊങ്കാല അർപ്പിച്ച് നേരുന്ന ഏത് ആഗ്രഹവും സാധിച്ചുകിട്ടുമെന്നാണ് വിശ്വാസം.

Also Read: ആണോർമ്മയിൽ തിളയ്ക്കുന്ന ആറ്റുകാൽ പൊങ്കാല

തിരക്ക് കണക്കിലെടുത്ത് നഗരത്തിലും ക്ഷേത്ര പരിസരത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3800 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സർവീസുമുണ്ട്. ജില്ലയില്‍ ഇന്ന് അവധിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.