തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാലയിട്ട് സ്ത്രീ ലക്ഷങ്ങൾ. രാവിലെ 10.25 ഓടെയാണ് പൊങ്കാല അടുപ്പിൽ തീ പകര്‍ന്നത്. ഉച്ചയ്ക്ക് 2.10 നായിരുന്നു നിവേദ്യം. ആയിരകണക്കിന് സ്ത്രീകളാണ് ഇത്തവണയും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാനായി എത്തിയത്.

അതേസമയം കോവിഡ് 19 പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പൊങ്കാല നടന്നത്. രോഗലക്ഷണമുള്ളവർ പൊങ്കാലയിടാൻ എത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.

Also Read: Attukal Pongala: അത്യാഹിതങ്ങളില്‍ ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്പോണ്ടറുകള്‍

ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണമുള്ള ആറ്റുകാൽ പൊങ്കാല കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ്. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഓരോ വർഷവും ലക്ഷോപലക്ഷം ഭക്തരാണ് അനന്തപുരിയിലെത്തുക.

Also Read: Covid 19: രോഗലക്ഷണമുള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

വിപുലമായ സജ്ജീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരുന്നു പൊങ്കാല. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിരുന്നു. 3500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
Also Read: Attukal Pongala: അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പര്‍ 112

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മെഡിക്കല്‍ അത്യാഹിതങ്ങളില്‍ ആദ്യം ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ സജീവമായിരുന്നു. പൊങ്കാലയോടനുബന്ധിച്ചു പതിനാല് 108 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളുമാണ് വിന്യസിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.