തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മാര്‍ച്ച് ആറാം തീയതി വൈകിട്ട് ആറ് മണി മുതല്‍ 24 മണിക്കൂറാണ് നിയന്ത്രണം.
നഗരസഭാ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിെ വെള്ളാര്‍ വാര്‍ഡിലും മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് മദ്യം വിതരണം ചെയ്യാനൊ വില്‍പ്പന നടത്താനൊ പാടില്ല.
ഭക്തജനങ്ങളുടേയും സ്ത്രീകളുടേയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിറക്കി.