Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

CoronaVirus: കൊറോണ ലക്ഷണമുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുത്‌: ആരോഗ്യമന്ത്രി

പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

CoronaVirus: തിരുവനന്തപുരം: കൊറോണ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയിടാന്‍ പോകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതേസമയം, കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാൽ പൊങ്കാലയ്‌ക്ക് മാറ്റമില്ലെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പൊങ്കാല നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 23 ഹെല്‍ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും 5 ബൈക്ക് ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

രോഗബാധിത മേഖലകളില്‍ നിന്നുള്ളവര്‍ ആറ്റുകാലില്‍ എത്തുന്നത് ഒഴിവാക്കണം. ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.പൊങ്കാലയിടാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ വീടുകളില്‍ പൊങ്കാല ഇടണം.

നാളെയാണ് തിരുവനന്തപുരത്ത് പൊങ്കാല. പൊങ്കാല നടക്കുന്നിടത്തെല്ലാം കനത്ത ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ചുമയും പനിയുമുള്ളവര്‍ പൊങ്കാല ഇടാന്‍ വരരുത്. പൊങ്കാല ഇടാന്‍ എത്തിയ വിദേശികള്‍ക്ക് അവര്‍ താമസിക്കുന്ന ഹോട്ടലിനുള്ളില്‍ അതിനുള്ള സംവിധാനം ചെയ്തു നല്‍കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Read Here: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attukal pongala health minister kk shaijala corona directive

Next Story
CoronaVirus Update: കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചുCorona
The moderation of comments is automated and not cleared manually by malayalam.indianexpress.com