Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

Attukal Pongala: അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പര്‍ 112

പൊലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം നമ്പരാണിത്

attukal temple, attukal pongala, ie malayalam

തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 112 എന്ന നമ്പരില്‍ വിളിക്കാമെന്ന് കേരള പൊലീസ് അറിച്ചു. പൊലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം നമ്പരാണിത്.

പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയുടെ സഹായം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരത്തിലും പുറത്തുമുള്ള ഏത് സ്ഥലത്തും എത്തിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാത്രിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായം ആവശ്യമായി വരുന്ന പക്ഷം 112 എന്ന നമ്പറില്‍ വിളിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലു ഈ സംവിധാനം ലഭ്യമാണ്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനത്തിന്റെ കണ്‍ട്രോള്‍ റൂം. വിദഗ്ദ്ധ പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attukal pongala emergency help number 112

Next Story
Covid 19: സ്ഥിതി നിയന്ത്രണ വിധേയമെന്ന് പത്തനംതിട്ട കളക്ടര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com