/indian-express-malayalam/media/media_files/2026/03/03/attukal-pongala-2026-fi-2-2026-03-03-10-36-39.jpg)
രാവിലെ 9:15ഓടെ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും തുടക്കമാകും (ഫൊട്ടോ: എക്സ്‌പ്രസ് ഫൊട്ടോ)
തിരുവനന്തപുരം: വിശ്വാസവും സമർപ്പണവും ഒത്തുചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കാണ് ഇന്ന് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. നഗരവീഥികളെല്ലാം ഭക്തജനത്തിരക്കിൽ അമർന്നു കഴിഞ്ഞു.
രാവിലെ 9.15ഓടെ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും തുടക്കമായി. തുടർന്ന് 9.45-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നു നൽകുന്ന ദീപം പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഈ ദീപം ഏറ്റുവാങ്ങി ഭക്തർ തങ്ങളുടെ അടുപ്പുകളിൽ ജ്വലിപ്പിച്ചതോടെ നഗരം ഒരു വലിയ യാഗശാലയായി മാറി. ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യസമർപ്പണം.
Also Read: ആറ്റുകാൽ പൊങ്കാല: യാത്രക്കാർക്കായി പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും
ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ദർശനത്തിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ഭക്തർക്ക് ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45-ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും.
Also Read: ആണോർമ്മയിൽ തിളയ്ക്കുന്ന ആറ്റുകാൽ പൊങ്കാല
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധിയാണ്. ഭക്തരുടെ മടക്കയാത്ര സുഗമമാക്കാൻ റെയിൽവേ അധിക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
Also Read: ആഗോള അയ്യപ്പ സംഗമം; ചെലവ് കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി
സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭക്തർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ മെഡിക്കൽ ടീമിന്റെ സഹായം തേടണമെന്നും അധികൃതർ വ്യക്തമാക്കി.
Read More: ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാനം: ഗതാഗത നിയന്ത്രണം; ഭക്തർക്ക് നിർദേശങ്ങളുമായി പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us