തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാൽ. ആയിരങ്ങളാണ് വീടുകളിൽ പൊങ്കാലയിട്ടത്. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ നിന്ന് തീ പകർന്ന് കൊണ്ടാണ് പൊങ്കാല തർപ്പണത്തിന് തുടക്കമായത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ഇത്തവണ പൊങ്കാല തര്‍പ്പണം. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ക്ഷേത്രപരിസരത്ത് പൊങ്കാല തർപ്പണം ഉണ്ടായിരുന്നില്ല. ഉച്ചക്ക് 1.20നു പൊങ്കാല നൈവേദ്യം. നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല.
ആറ്റുകാലമ്മയ്ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്തജനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് ഇക്കുറി നിരത്തുകളിലോ പൊതുയിടങ്ങളിലോ അടുപ്പുകള്‍ നിരന്നില്ല. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് മാത്രമാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്.
ആറ്റുകാല്‍ ക്ഷേത്രമുറ്റത്തെ പണ്ടാരയടുപ്പില്‍ അഗ്നി പകര്‍ന്നതോടെ വീടുകളിലെ പൊങ്കാലയടുപ്പുകളും ജ്വലിച്ചു. എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ ഇത്തവണ പൊങ്കാല അര്‍പ്പിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം പൊതു ജനങ്ങൾ പാലിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണമെന്നും പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.
ക്ഷേത്രത്തില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം.
സാമൂഹിക അകലം പാലിക്കുന്നതിന്, കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയില്‍ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങള്‍ ഈ അടയാളങ്ങളില്‍ മാത്രം നില്‍ക്കുന്നതിന് സംഘാടകര്‍ നിര്‍ദേശം നല്‍കണം. ക്യൂ, ബാരിക്കേഡുകള്‍ എന്നീ സംവിധാനങ്ങളിലൂടെ പൊലീസും സംഘാടകരും ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല.
Also Read: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു