Attukal Pongala 2021: തിരുവനന്തപുരം: ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം. പതിവിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഭക്തർ വീടുകളിലാണ് പൊങ്കാലയിട്ടത്. രാവിലെ 11 മണിയോടെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമായത്. നാലു മണിയോടെയായിരുന്നു നിവേദ്യം.
അനേകലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പൊങ്കാല മഹോത്സവം ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താനായിരുന്നു നിർദേശം. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു ഇത്തവണ പൊങ്കാല. പൊങ്കാലയുടെ പ്രധാന ചടങ്ങായ കുത്തിയോട്ടം ഒഴിവാക്കാതെ ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല.
Live Blog
Attukal Pongala 2021: ആറ്റുകാല്‍ പൊങ്കാല
Attukal Pongala 2021 date, time
- ആറ്റുകാൽ പൊങ്കാല തീയതി: ശനിയാഴ്ച, ഫെബ്രുവരി 27, 2021
- പൂരം നക്ഷത്രം തുടക്കം: ഫെബ്രുവരി 27, 2021 രാവിലെ 11.18 മുതൽ
- പൂരം നക്ഷത്രം തീരുന്നത്: ഫെബ്രുവരി 28, 2021 രാവിലെ 9.36
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല. ഭക്തര്‍ക്ക് വീട്ടില്‍ തന്നെ പൊങ്കാല സമര്‍പ്പിക്കാം. ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് വീട്ടില്‍ അടുപ്പ് കൂട്ടി പൊങ്കാല നടത്താം. വീടുകളിൽ എങ്ങനെ പൊങ്കാല സമർപ്പണം നടത്താമെന്ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി വിവരിക്കുന്നു.
“ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം ചാണകം വട്ടത്തിൽ മെഴുകി ഗണപതിക്ക് വിളക്കു വയ്ക്കണം. കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഉപയോഗിച്ചാണ് ഗണപതിക്ക് വയ്ക്കേണ്ടത്. കിണ്ടിയിലെ ശുദ്ധമായ പാത്രത്തിലോ വെള്ളമെടുത്ത് അതിനുള്ളിൽ തുളസിയിലയോ തെച്ചിപ്പൂവോ ഇടണം. വിളക്കു കത്തിച്ച് പ്രാർഥിച്ച ശേഷം അടുപ്പൊരുക്കണം,” ഈശ്വരൻ നമ്പൂതിരി മലയാള മനോരമയോട് പറഞ്ഞു.
ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം. പതിവിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഭക്തർ വീടുകളിലാണ് പൊങ്കാലയിട്ടത്. രാവിലെ 11 മണിയോടെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമായത്. നാലു മണിയോടെയായിരുന്നു നിവേദ്യം
രണ്ടു വർഷമായി വീട്ടിലാണ് പൊങ്കാല അർപ്പിക്കുന്നതെന്ന് ആനി. ഇത് മൂന്നാം വർഷമാണ്. ഇത്തവണയും വീട്ടിലാണ് പൊങ്കാല ഇടുന്നത്
ഉച്ചപൂജയ്ക്കുശേഷം 3.40 നാണ് നിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിനു വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.
പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. പണ്ടാരഅടുപ്പിൽ മാത്രമാണ് ഇക്കൊല്ലം പൊങ്കാല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭക്തരെല്ലാം വീടുകളിലാണ് പൊങ്കാലയിടുക.
പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആറ്റുകാലിലും സമീപ വാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ വർഷംതോറും മുടങ്ങാതെ എത്തുന്ന സിനിമാ താരമാണ് ചിപ്പി. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിലാണ് ഭക്തർ പൊങ്കാല അർപ്പിക്കുക. ചിപ്പിയും സ്വന്തം വീട്ടിലാണ് പൊങ്കാലയിടുന്നത്. അടുത്ത വർഷമെങ്കിലും ഈ സാഹചര്യം മാറി ആറ്റുകാലമ്മയുടെ നടയിൽ പൊങ്കാല ഇടാൻ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി ചിപ്പി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
പ്രധാന ചടങ്ങായ കുത്തിയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക.
പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്ച്ചയുണ്ടാങ്കുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ടനിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്നാണ് ക്ഷേത്രം ട്രസ്റ്റിന്റെ നിര്‍ദ്ദേശം. രാവിലെ 10.50 ന് പണ്ടാരഅടുപ്പില്‍ അഗ്നിപകരും. 3.40 നാണ് നിവേദ്യം.
രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും.വൈകിട്ട് 3.40ന് നിവേദ്യം സമര്‍പ്പിക്കാം
ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ(27 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.