Latest News

Attukal Pongala 2021 date, time and significance: ആറ്റുകാൽ പൊങ്കാല നാളെ

Attukal Pongala 2021: കൊറോണ പശ്ചാത്തലത്തിൽ പണ്ടാരഅടുപ്പിൽ മാത്രമാണ് ഇക്കൊല്ലം പൊങ്കാല

Attukal pongala 2021, Attukal pongala 2021 timing, Attukal pongala 2021 online booking, Attukal pongala 2021 schedule, Attukal pongala 2021 nivedyam time, Attukal pongala 2021 date, Attukal pongala 2021 how to do at home, Attukal pongala at home, Attukal pongala procedure, Attukal pongala 2021 prasadam, Attukal pongala significance, attukal pongala therali,ആറ്റുകാൽ പൊങ്കാല, ആറ്റുകാൽ പൊങ്കാല നിവേദ്യം, ആറ്റുകാൽ പൊങ്കാല നൈവേദ്യം, ആറ്റുകാൽ പൊങ്കാല തെരളി, ആറ്റുകാൽ പൊങ്കാല പായസം, ആറ്റുകാൽ പൊങ്കാല സമയം

Attukal Pongala 2021 date, time and significance: തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ, ഫെബ്രുവരി 27 നു നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പൊങ്കാല നടത്തുന്നത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല.

കൊറോണ പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമാണ് ഇക്കൊല്ലം പൊങ്കാല. നാളെ രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തിന് ശേഷം 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുന്നതോടെ പൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമാകും.

പതിവിൽനിന്നും വ്യത്യസ്തമായി വീടുകളിലായിരിക്കും ഭക്തർ പൊങ്കാല അർപ്പിക്കുക. പ്രധാന ചടങ്ങായ കുത്തിയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക.

Attukal pongala 2021, Attukal pongala 2021 timing, Attukal pongala 2021 online booking, Attukal pongala 2021 schedule, Attukal pongala 2021 nivedyam time, Attukal pongala 2021 date, Attukal pongala 2021 how to do at home, Attukal pongala at home, Attukal pongala procedure, Attukal pongala 2021 prasadam, Attukal pongala significance, attukal pongala therali,ആറ്റുകാൽ പൊങ്കാല, ആറ്റുകാൽ പൊങ്കാല നിവേദ്യം, ആറ്റുകാൽ പൊങ്കാല നൈവേദ്യം, ആറ്റുകാൽ പൊങ്കാല തെരളി, ആറ്റുകാൽ പൊങ്കാല പായസം, ആറ്റുകാൽ പൊങ്കാല സമയം
ആറ്റുകാല്‍ പൊങ്കാല

Attukal Pongala 2021 date, time and significance

  • ആറ്റുകാൽ പൊങ്കാല തീയതി: ശനിയാഴ്ച, ഫെബ്രുവരി 27, 2021
  • പൂരം നക്ഷത്രം തുടക്കം: ഫെബ്രുവരി 27, 2021 രാവിലെ 11.18 മുതൽ
  • പൂരം നക്ഷത്രം തീരുന്നത്: ഫെബ്രുവരി 28, 2021 രാവിലെ 9.36

ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയ്ക്ക് നാളെ പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ(27 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Read Here: ആണോർമ്മയിൽ തിളയ്ക്കുന്ന ആറ്റുകാൽ പൊങ്കാല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attukal pongala 2021 date time and significance attukal bhagavathy temple

Next Story
പിഎസ്‌സിക്കാരുടെ സമരത്തിനു പരിഹാരം കാണാൻ മുഖ്യമന്ത്രി; ചർച്ചയ്‌ക്കായി മന്ത്രി ബാലനെ നിയോഗിച്ചുSuicide Attempt by PSC Rank Holders Protest Near secretariat, Suicide Attempt, PSC Rank Holders, PSC Rank Holders Protest, PSC Rank Holders Protest Near secretariat, ആത്മഹത്യാ ശ്രമം, പിഎസ്‌സി, ഉദ്യോഗാർത്ഥികൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express