/indian-express-malayalam/media/media_files/2026/03/03/attukal-pongala-2026-fi-3-2026-03-03-13-13-18.jpg)
ജാതി-മത ഭേദമന്യേയുള്ള സ്ത്രീകളുടെ ഈ ഒത്തുചേരൽ കേരളത്തിന്റെ സാംസ്കാരിക ഒരുമയുടെ ഉദാഹരണമാണ് (ഫൊട്ടോ: എക്സ്പ്രസ് ഫൊട്ടോ)
/indian-express-malayalam/media/media_files/2026/03/03/attukal-pongal-1-2026-03-03-13-13-28.jpg)
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നടക്കുന്ന ലോകപ്രശസ്തമായ ഒരു ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. 'സ്ത്രീകളുടെ ശബരിമല' എന്ന് വിളിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ ഉത്സവം, ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന മതപരമായ ചടങ്ങെന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2026/03/03/attukal-pongal-5-2026-03-03-13-13-28.jpg)
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത് മുതൽ നഗരമാകെ ഭക്തിയുടെ അഗ്നി ജ്വലിക്കുന്നു. ഉച്ചയോടെ ക്ഷേത്രത്തിലെ പൂജാരിമാർ തീർത്ഥം തളിക്കുന്നതോടെ വ്രതശുദ്ധിയോടെയുള്ള സമർപ്പണം പൂർത്തിയാകുന്നു.
/indian-express-malayalam/media/media_files/2026/03/03/attukal-pongal-3-2026-03-03-13-13-28.jpg)
കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ ഭഗവതിയുടെ ഐതിഹ്യം. മധുരാ ദഹനത്തിന് ശേഷം കൊടുങ്ങല്ലൂരിലേക്ക് പോകും വഴി കണ്ണകി ആറ്റുകാലിൽ വിശ്രമിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. ദേവിയെ സ്വീകരിച്ച നാട്ടുകാർ പൊങ്കാല നിവേദ്യം അർപ്പിച്ചതിന്റെ സ്മരണ പുതുക്കാനാണ് എല്ലാവർഷവും മകര-കുംഭ മാസങ്ങളിലെ മകയിരം നക്ഷത്രത്തിൽ ആരംഭിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. ഇതിൽ പത്താം ദിവസമാണ് വിഖ്യാതമായ പൊങ്കാല നടക്കുന്നത്.
/indian-express-malayalam/media/media_files/2026/03/03/attukal-pongal-4-2026-03-03-13-13-28.jpg)
കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് ലക്ഷക്കണക്കിന് സ്ത്രീകൾ ക്ഷേത്ര പരിസരത്തും നഗരവീഥികളിലും ഒത്തുചേരുന്നത്. അടുപ്പുകൂട്ടി മൺകലങ്ങളിൽ അരി, ശർക്കര, നെയ്യ്, തേങ്ങ എന്നിവ ചേർത്ത് ഭക്തിപൂർവ്വം തയ്യാറാക്കുന്ന പായസമാണ് പൊങ്കാല.
/indian-express-malayalam/media/media_files/2026/03/03/attukal-pongal-2-2026-03-03-13-13-28.jpg)
ജാതി-മത ഭേദമന്യേയുള്ള സ്ത്രീകളുടെ ഈ ഒത്തുചേരൽ കേരളത്തിന്റെ സാംസ്കാരിക ഒരുമയുടെ ഉദാഹരണമാണ്. നഗരത്തിലെ വീടുകളും റോഡുകളും ഭക്തർക്കായി തുറന്നുകൊടുക്കുന്നതിലൂടെ തിരുവനന്തപുരം നിവാസികൾ കാട്ടുന്ന ആതിഥ്യമര്യാദയും എടുത്തുപറയേണ്ടതാണ്.
/indian-express-malayalam/media/media_files/2026/03/03/attukal-pongal-6-2026-03-03-13-13-28.jpg)
വായു മലിനീകരണം കുറയ്ക്കുന്നതിനും ശുചിത്വം പാലിക്കുന്നതിനുമായി അടുത്ത കാലത്തായി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഈ മഹോത്സവം സംഘടിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us