Attukal Bhagavathy Temple Pongala 2021: വീട്ടില്‍ തന്നെ പൊങ്കാല സമര്‍പ്പിക്കാം; ചെയ്യേണ്ടതിങ്ങനെ

Attukal Bhagavathy Temple Pongala 2021: സാധാരണ ദേവിക്ക് നിവേദിക്കുന്ന എല്ലാ വിഭവങ്ങളും വീടുകളിലും തയാറാക്കാം. വൈകിട്ട് 3.40 ന് പണ്ടാര അടുപ്പിൽ തയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് ഭക്തർ തയാറാക്കിയ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിക്കാം.

Attukal pongala 2021, Attukal pongala 2021 timing, Attukal pongala 2021 online booking, Attukal pongala 2021 schedule, Attukal pongala 2021 nivedyam time, Attukal pongala 2021 date, Attukal pongala 2021 how to do at home, Attukal pongala at home, Attukal pongala procedure, Attukal pongala 2021 prasadam, Attukal pongala significance, attukal pongala therali,ആറ്റുകാൽ പൊങ്കാല, ആറ്റുകാൽ പൊങ്കാല നിവേദ്യം, ആറ്റുകാൽ പൊങ്കാല നൈവേദ്യം, ആറ്റുകാൽ പൊങ്കാല തെരളി, ആറ്റുകാൽ പൊങ്കാല പായസം, ആറ്റുകാൽ പൊങ്കാല സമയം

Attukal Bhagavathy Temple Pongala 2021: ഇത്തവണ ആറ്റുകാല്‍ പൊങ്കാല എപ്പോഴത്തെയും പോലെയല്ല. വഴിയോരങ്ങളില്‍ ആള്‍ക്കൂട്ടമില്ലാതെ, റോഡിലും വീട്ടുമുറ്റത്തും ഒന്നും അടുപ്പ് പുകയാതെ ഒരു പൊങ്കാല ആഘോഷം. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മാനിച്ച് ആറ്റുകാല്‍ പൊങ്കാലയും ഏറെ ശ്രദ്ധയോടെയാണ് ഇക്കുറി നടത്തുന്നത്.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല. ഭക്തര്‍ക്ക് വീട്ടില്‍ തന്നെ പൊങ്കാല സമര്‍പ്പിക്കാം. ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് വീട്ടില്‍ അടുപ്പ് കൂട്ടി പൊങ്കാല നടത്താം. വീടുകളിൽ എങ്ങനെ പൊങ്കാല സമർപ്പണം നടത്താമെന്ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി വിവരിക്കുന്നു.

Read Here: Attukal Pongala 2021 Live Updates: ആളും ആരവവുമില്ലാതെ ആറ്റുകാല്‍ പൊങ്കാല, നിവേദ്യ സമര്‍പ്പണം ഇക്കുറി വീടുകളില്‍

“ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം ചാണകം വട്ടത്തിൽ മെഴുകി ഗണപതിക്ക് വിളക്കു വയ്ക്കണം. കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഉപയോഗിച്ചാണ് ഗണപതിക്ക് വയ്ക്കേണ്ടത്. കിണ്ടിയിലെ ശുദ്ധമായ പാത്രത്തിലോ വെള്ളമെടുത്ത് അതിനുള്ളിൽ തുളസിയിലയോ തെച്ചിപ്പൂവോ ഇടണം. വിളക്കു കത്തിച്ച് പ്രാർഥിച്ച ശേഷം അടുപ്പൊരുക്കണം,” ഈശ്വരൻ നമ്പൂതിരി മലയാള മനോരമയോട് പറഞ്ഞു.

“കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകൾക്ക് അഭിമുഖമായി വേണം അടുപ്പു കൂട്ടാൻ. ഗണപതിക്കു വച്ചതിന്റെ ഇടതു വശത്തായിരിക്കണം ഇത്. ശനിയാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഈ സമയത്ത് ഗണപതിക്കു വച്ച വിളക്കിൽ നിന്ന് അഗ്നി പകർന്ന് ഭക്തർ വീടുകളിലൊരുക്കുന്ന അടുപ്പു കത്തിക്കണം. സാധാരണ ദേവിക്ക് നിവേദിക്കുന്ന എല്ലാ വിഭവങ്ങളും വീടുകളിലും തയാറാക്കാം. വൈകിട്ട് 3.40 ന് പണ്ടാര അടുപ്പിൽ തയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് ഭക്തർ തയാറാക്കിയ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിക്കാം.”

Attukal Pongala 2021 date, time and significance

  • ആറ്റുകാൽ പൊങ്കാല തീയതി: ശനിയാഴ്ച, ഫെബ്രുവരി 27, 2021
  • പൂരം നക്ഷത്രം തുടക്കം: ഫെബ്രുവരി 27, 2021 രാവിലെ 11.18 മുതൽ
  • പൂരം നക്ഷത്രം തീരുന്നത്: ഫെബ്രുവരി 28, 2021 രാവിലെ 9.36

Read Here: ആറ്റുകാൽ പൊങ്കാല നാളെ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attukal bhagavathy temple pongala 2021 rituals at home nivedyam time

Next Story
സംസ്ഥാനത്ത് ഇന്ന് 3,671 പേര്‍ക്ക് കോവിഡ്, 4142 പേർക്ക് രോഗമുക്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com