ആറ്റിങ്ങലിൽ മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം ഐ ജി അന്വേഷിക്കും

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ തീരുമാനം

Attingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പൊലീസ് പട്രോള്‍ ഉദ്യോഗസ്ഥ അപമാനിച്ച സംഭവം ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പൊലീസ് ആസ്ഥാനത്തെത്തി ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിനു ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താന്‍ ഡിജിപി തീരുമാനിച്ചത്.

സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍ രജിതയെ നേരത്തെ പിങ്ക് പൊലീസ് പട്രോളില്‍നിന്നു സ്ഥലം മാറ്റിയിരുന്നു. കൊല്ലം സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡിജിപിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. ഐസ്ആര്‍എഒയിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ ആറ്റിങ്ങലിലെത്തിയതായിരുന്നു ജയചന്ദ്രനും മകളും.

Also Read: ആറ്റിങ്ങലിൽ അച്ഛനെയും മകളെയും അപമാനിച്ച സംഭവം: പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താന്‍ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രന്‍ പറഞ്ഞതോടെ ഫോണ്‍ മകള്‍ക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താന്‍ കണ്ടുവെന്നുമായി രജിതയുടെ ആരോപണം.

ഫോണ്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയോടും രജിത മോശമായി പെരുമാറിയതായും ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, പിങ്ക് പട്രോളിന്റെ ഭാഗമായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന രജിതയുടെ ബാഗില്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവസ്ഥലത്തുകൂടിയവര്‍ രജിതയെ ചോദ്യം ചെയ്തു.

കാറില്‍നിന്നുതന്നെ ഫോണ്‍ ലഭിച്ചിട്ടുപോലും ജയചന്ദ്രനോടും മകളോടും ക്ഷമ പറയാന്‍ രജിത തയാറായില്ലെന്നു മാത്രമല്ല ഇരുവരെയും വീണ്ടും അപമാനിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിന്റെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തുകയായിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രജിതയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Also Read: ഓണ്‍ലൈന്‍ പണത്തട്ടിപ്പ്: പരാതിപ്പെടാന്‍ കേരളാ പൊലീസിന്റെ കോള്‍സെന്റർ നിലവില്‍ വന്നു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Attingal pink police harassment incident to be probed by ig harshitha attaluri

Next Story
കെഎഎസ് തസ്തികകളിൽ നിയമന ശുപാർശ നൽകാൻ പിഎസ്‌സി തീരുമാനമെന്ന് മുഖ്യമന്ത്രിCM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com